2013 മാർച്ച് 12, ചൊവ്വാഴ്ച

കിളികള്‍ പോയി....ദേശാടനവും തീര്‍ത്ത്!










അഭിമാനമുണ്ട് സോണിയാജി.. നിങ്ങള്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗാന്ധിയന്‍ പാര്ട്ടി എന്ന കൊട്ടിഘോഷിക്കുന്ന കോണ്ഗ്രനസ്സും ഇറ്റലി എന്ന പ്രൌഡമായ രാജ്യത്തെ സ്നേഹിക്കുന്നത് കാണുമ്പോള്‍. ഇറ്റലി നിങ്ങള്ക്ക്യ മാത്രുരാജ്യമാനെങ്കില്‍ ഭാരതം ഞങ്ങളുടെ അമ്മയാണ്. ഇവിടത്തെ നീതി ന്യായ വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ മഹോന്നതരായ പല നേതാക്കളുടെയും വിയര്പ്പോ ഴിക്കിയിട്ടുണ്ട്. അത് മനസ്സിലാക്കാന്‍ അഹംഭാവം വെടിഞ്ഞ ചരിത്ര്ടം പഠിക്ക്..
വാക്കുകള്ക്ക് മൂര്ച്ച കൂടുന്നത് എന്റെ തെറ്റ് അല്ല. പ്രതികരിക്കാന്‍ നിങ്ങള്‍ തന്നെയാണ് ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഇറ്റാലിയന്‍ മരീനുകള്‍ ഇനി മടങ്ങി വരില്ല എന്ന അവിടത്തെ വിദേശകാര്യ മന്ത്രി പറയുമ്പോള്‍ ഞങ്ങളെന്താ വിഡ്ഢികള്ആ ണോ? “ I HATE INDIA AND JUDICIORY “ എന്നൊക്കെ പലരും പ്രതികരിക്കുന്നത് കാണുന്നു. പക്ഷെ ഇന്ത്യയുടെ തനതായ സംസ്കാരം തൊട്ടറിഞ്ഞാല്‍ ഇങ്ങനെ പറയാന്‍ നമ്മുടെ സ്വതത്ത്തിനു കഴിയില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാര്സിയും എല്ലാം ഒരുകുടക്കീഴില്‍ മാനവ ബന്ധത്തില്‍ നില കൊള്ളുന്നത് ഇവിടെ മാത്രമാണ്. വിഭിന്നമായ ആചാരവും വിശ്വാസവും ആരോഗ്യ പ്രദമായ വാദ പ്രതിവാധങ്ങളും നടത്താന്‍ നമുക്ക് പഠിപ്പിച് തന്നതും ഇവിടത്തെ സാഹചര്യമാണ്. അധികാരത്തിന്റെ സോപനങ്ങളെ കയ്യിലോതുക്കമായിരുന്നപോഴും നമുക്ക് ഗാന്ധിജി കാണിച്ച തന്ന ഒരു സംസ്കാരമുണ്ട്. സ്വന്തം രാജ്യത്ത് നടക്കുന്ന അസ്വാതന്ത്രത്തെ എതിര്ക്കാംന്‍ ധക്ഷിനാഫ്രികയില്‍ നിന്ന ഗുമസ്ത പ്പണി കളഞ്ഞ ഗാന്ധിജി ഇവിടെ ജീവിച്ചത് നമ്മെ പോലെ സാധാരനക്കരനായിട്ടാണ്. ഇപ്പോള്‍ ഗാന്ധിയന്‍ ആദര്ശം് പടിപ്പിക്കുന്നവരെണ്ണ്‍ പറയുന്ന ഖദര്‍ വസ്ത്ര ധാരികള്‍ നമുക്ക് തന്നെ അപമാനമാണ്.മനസ്സ് നന്നായില്ലെങ്കില്‍ എന്ത് ആദര്ശംര? 
പറയാന്‍ പലതും ഉണ്ട് പലര്ക്കും . ജനതിപത്യത്ത്തില്‍ വിശ്വസിച് ചിലത് പറയുമ്പോള്‍ വാദി പ്രതിയാകുന്നത് കാണുമ്പോള്‍ പലരും മൌനിയാകുകയാണ്. അഭിപ്രായ സ്വാതന്ത്രം അതിര് കടക്കരുതെന്ന പക്ഷക്കാരന്‍ തന്നെയാണ് ഞാനും. പക്ഷെ അതിനു അതിര്ത്തി തീരുമാനിക്കാന്‍ പാടുപെടുന്നവറെ നാം കണ്ണടച്ച് വിശ്വസിക്കേണ്ട ഗതികേടിലായി പ്പോയി. ജനങ്ങള്ക്ക്ു അല്ല ഇപ്പോള്‍ ആധിപത്യം, ജനങ്ങള്ക്ക്യ മേല്‍ ആരൊക്കെയോ ആധിപത്യം കാണിക്കുന്നതായിരിക്കുന്നുജനാധിപത്യം. പക്ഷെ ഇലക്ഷന്‍ സമയത്ത് മാത്രം ചെറിയ തോതില്‍ മാറ്റം വരുന്നു. “തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ല“ എന്നാ പോലെ ആയിരിക്കുന്നു നമ്മുടെ ഭരണ വ്യവസ്തിഥി. ഇന്ത്യ ആരുടെ ഒക്കെയോ സ്ത്രീധന ചരക്ക് ആയിരിക്കുന്നു. അമ്മയും മകനും കുറച്ചു ആനതമില്ലാത്ത വിധേയരും കൂടി ചേര്ന്നന ഇന്ത്യയെ സു”സ്ഥിരമാക്കുന്നു”. അഭിനന്ദിക്കാതെ വയ്യ. പണ്ട് നാം രക്തവും മാംസവും കൊടുത്ത് നേടിയെടുത്ത സ്വാതന്ത്രം ശരിക്കും മിഥ്യ അല്ലെ? അന്ന നമ്മുടെ പൂര്വിടകര്‍ അഭിമാനം ആര്കുംയ പണയം വെച്ചിരുന്നില്ല. പക്ഷെ ഇന്ന നമുക്ക് എന്തുണ്ട് സ്വന്തമെന്ന്‍ പറയാന്‍? ഇന്ത്യയെ കീറിമുറിക്കാന്‍ പോന്ന വര്ഗീതയതയും ഭീകരവാദവും നമ്മില്‍ നിന്ന തന്നെ അല്ലെ വരുന്നത്? വര്ഗീഗയതയുടെ പേരും പറഞ്ഞു പാകിസ്ഥാനും ബംഗ്ലാദേശും രൂപികരിച്ചവര്ക്ക് ഇപ്പോള്‍ സ്വന്തം പാളയത്തിലെ സമാധാനം സ്ഥാപിക്കാന്‍ കഴിയുന്നുണ്ടോ? അല്ലെങ്കില്‍ വിഭജനം കൊണ്ട് ഇന്ത്യയില്‍ നിന്ന കിട്ടാത്ത എന്ത് ആനുകൂല്യമാണ് ഇപ്പോള്‍ കിട്ടുന്നത്?? ഭീതിയും അരാഷ്ട്രീയതയും അല്ലാതെ?!. ഇസ്ലാമിന്റെ പേരിലാണ് പോയത് എങ്കില്‍ ഇന്ത്യന്‍ മുസല്മാനില്ലാത്ത എന്ത് ഇസ്ലാമാടോ നിങ്ങള്ക്കുലള്ളത്? അഞ്ചു നേരം സ്രഷ്ടാവിനോട് പറയുന്നത് എല്ലാ മാനവ രാശിക്കും ഗുണം ചെയ്യണം എന്ന് അല്ലെ? അവിടെ ഇല്ലാത്ത വിഭാഗീയത എന്തെ നിങ്ങള്ടെ പ്രവര്ത്തി കളില്‍ വന്നു? അന്ന നിങ്ങള്‍ ഉണ്ടാക്കിയ മുറിപ്പാടിന്റെ വേദന ഇന്ന അനുഭവിക്കുന്നത് നിസഹായരായ പാവങ്ങളാണ്. കീറിമുറിക്കലിന്റെ സമയത്ത് നിങ്ങള്‍ വേദനിപ്പിച്ചതിനു പ്രതുകാരമുറങ്ങത്ത്തവര്‍ താടിയും തലപ്പാവും വെച്ച ഇന്ത്യക്കാരനെയും സംശയത്തോടെ അല്ലെ കാണുന്നത്? ഇതിനു ജീവിക്കുന്ന ജീവച്ചവങ്ങള്‍ ഒരുപാടുണ്ട്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടനം. പക്ഷെ അവിടെ മാനധണ്ടാങ്ങള്‍ നിശ്ചയിക്കപ്പെടുംപോയാണ് നമ്മുടെ മതേത്വരത്വം അസ്തമിക്കുന്നത്.
..........കിളികള്‍ പോയി....ദേശാടനവും തീര്‍ത്ത്!!.....................
ഇന്ത്യയിലാണോ ഇതൊക്കെ നടക്കുന്നത് എന്ന തോന്നിപ്പോകും. പണ്ട് ആദിത്യ മര്യാദ കൂടിപ്പോയത് കൊണ്ടാണ് പതിറ്റാണ്ടുകള്‍ നമ്മള്‍ ഇവിടെ സ്വന്തം ഭൂമികയില്‍ സ്വാതന്ത്രത്തിനു പോരാടെന്റി വന്നത്. അന്ന വന്നവരുടെ തലമുറക്കാരെ ഇന്നും നമ്മള്‍ ഇങ്ങനെ സല്കരിക്കുംപോള്‍ ഇനിയെത്ര നാള്‍ കൂടി..?. വാക്കുകള്‍ മുറിഞ്ഞതല്ല. ജീവിതം കൊടുത്ത് നമുക്ക് ഈ സ്വാതന്ത്രം വാങ്ങി തന്ന പുണ്യാത്മാക്കള്‍ ശപിക്കതിക്കാന്‍ വേണ്ടി മാത്രം മുറിച്ചതാണ്. 
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പുതിയ വെളിപ്പാട് നടത്തിയിരിക്കുന്നു. അവരുടെ നാവികരെ ഇങ്ങോട്ട അയക്കുന്നില്ല എന്ന്‍. കൂട് തുറന്ന വിട്ട ഇന്ത്യന്‍ ഗവണ്മെന്റിനെ അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ഇത്രയും ചാണക്യ തന്ത്രം ഉള്ള നിങ്ങള്ക്ക്് അതിന്റെ പകുതിയെങ്കിലും ഭരണ കാര്യങ്ങളില്‍ കൊടുക്കാമായിരുന്നില്ലേ? സോണിയാജിയുടെ രാജ്യത്തെ അവരുടെ സുഖവാസം ഭേഷ് ആക്കിയതിന് മാതൃ രാജ്യത്തേക്ക് മന്മോഹനെയും കൂട്ടി അടുത്ത തന്നെ യാത്ര ഉണ്ടാകും. പ്രതിക്ഷേടമാരിയിക്കാന്‍ എന്നൊക്കെ നമ്മോട് പറയും. കഴുതകലയത് കൊണ്ട് നമുക്ക് വിശ്വസിക്കാതെ തരമില്ല. മന്മോഹന്ജി ഇന്ത്യ ഭരിക്കുന്നു എന്ന വിശ്വസിക്കുന്ന പോലെ. 2010 ഫെബ്രുവരിയില്‍ എന്ടിക ലെക്സി യില് കേരള തീരത്ത് വന്ന മാര്സിമിലാനെയും സലെതോരെ ഗിലാനും ഉന്നം നോക്കി പഠിച്ചത് രണ്ടു മലയാളികളെ ആയിരുന്നു. ചീനി വലയും പങ്കായവും ഉള്ള ഈ മീന്‍ പിടിക്കുന്ന “ഭീകരരെ” കണ്ടു പേടിച്ചത് കൊണ്ടാകും സ്വയം രക്ഷക്ക് തുപ്പാക്കി എടുത്തത്. മുക്കുവരെക്കാള്‍ നിറവും പ്രൌഡിയും ഉള്ളത് “വെള്ളക്കാര്ക്ക്ക” ആയതോണ്ട് നന്നായി തന്നെ സ്വീകരിച്ചു. കേരളം കണ്ടു മടുത്തപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ എത്തി. ഹോളിവുഡ് സ്ടാരുകളെ വെല്ലും വിധം നമ്മുടെ മുത്തശി പത്രങ്ങള്‍ ഗ്ലാമര്‍ ഫോട്ടോകള്‍ തന്നെ വെച്ച് തന്നു. പണ്ടൊക്കെ മാറ്തൃമണി സൈറ്റുകളും ദാല്ലലെയും ആശ്രയിച്ച പെണ്കുെട്ടികളുടെ അച്ഛനമ്മമാര്ക്ക് ഇന്ന രാവിലെ പത്രം പരതിയാല്‍ മതി. നല്ല ഫ്രീക്കന്‍ പയ്യന്മാരെ കാണാം. നല്ല വിദ്യ സമ്പന്നര്‍, പക്ഷെ അവരെ മരുമാകനാക്കാന്‍ കേസ് തീരുന്ന വരെ കാത്തിരിക്കണം എന്നെ ഉള്ളു. എല്ലാവരും നല്ല പീഡന കീസിലോ തട്ടിപ്പിലോ പ്രതികള്‍. അങ്ങനെ മാസങ്ങള്‍ പോയി . തിരുപ്പിറവി ആഗോഷിക്കുന്ന ക്രിസ്തുമസ് എത്തി. ക്രിസ്തീയരുടെ പ്രതാപ രാജ്യമായ ഇറ്റലിയില്‍ നല്ല രീതിയില്‍ പോയി വരാന്‍ നമ്മുടെ സുമനസ്കരായ അധികാരികള്‍ മനസ്സ് വെച്ചു. ഇണക്കമുള്ള പ്രാവുകളെ പോലെ കാലാവധി തീരുന്നതിനു മുന്നേ അവര്‍ വന്നു. ഇന്ത്യയും ഇറ്റലിയും നയതന്ത്ര കാര്യങ്ങളില്‍ ബഹു ദൂരം മുന്നോട്ട് പോയി എന്ന ഇരു രാജ്യങ്ങളും വെച്ചു കാച്ചി.. പക്ഷെ ഇന്ത്യക്ക് ഇന്ത്യയോട് നല്ല ബന്ധമില്ലേ? ഈ സമയത്ത് ഒരു വികലാങ്ങനായ അന്ധന്‍ ബക്രീദ് ആഘോഷിക്കാന്‍ കോടതിയുടെ ദയക്ക് കേനിരുന്നു. അത് അമേരികയിലോ ബ്രിട്ടനിലോ ഒന്നും ആയിരുന്നില്ല. ഇന്ത്യക്കാരനായ ഒരാള്‍ തന്നെ.. അബ്ദുല്‍ നാസര്‍ മദനി.! സംശയാസ്പദമായി തീവ്രവധക്കെസില്‍ പ്രതി ചെര്ക്കലപ്പെട്റ്റ് 12 വര്ഷം ശിക്ഷിക്കപ്പെട്ട കൊടും ഭീകരനെ പിന്നീട് കുറ്റം തെളിയിക്കാന്‍ സാധിക്കാതെ പുറത്ത് വിട്ടു.. പന്ത്രണ്ട് വര്ഷം വിദഗ്ദമായി കേസന്വേഷിച്ച്ച്ച കോടതിക്ക് പക്ഷെ അയാളുടെ നഷ്ടപെട്ട ആയുസിനു പകരം വെക്കാന്‍ ഒന്നുമില്ലായിരുന്നു. കോയമ്പത്തൂരില്‍ നിന്നും വന്ന ആ തീവ്രവാദിയെ പിന്നെ വിപ്ലവകാരികളും ഗാന്ധിയന്മാരും നന്നായി സല്കരിച്ചു കേരളത്തില്‍. നഷ്ടപ്പെട്ട സന്തോഷങ്ങള്‍ തിരിച്ചു കിട്ടിയ മദനി തന്റെ വാര്ധക്യരായ മാതാവിനും പിതാവിനും തണലായി, വിധവയെ പോലെ പതിറ്റാണ്ട് കണ്ണുനീരിന്റെ രുചിയറിഞ്ഞ ഭാര്യക്ക് പ്രതീക്ഷയായി, “ഉപ്പാ” എന്ന വിളിക്കാന്‍ ജീവച്ചവമായ ഒരു മനുഷ്യനെ കിട്ടിയ മക്കള്ക്കും് അറിയില്ലായിരുന്നു ഇന്ത്യയുടെ നിയമ പാലകര്‍ ഇത്ര ജാഗരൂഗരാനെന്ന്‍. ഞാന്‍ മദനിയെ ന്യായീകരിക്കാന്‍ പാട് പെടുന്നില്ല, കാരണം അതിന്റെ ആവശ്യമില്ല ഇന്നത്തെ നവ സാഹചര്യത്തില്‍. മസ്തിഷ്കം പണയം വെക്കാത്ത ആര്ക്കും മനസ്സിലായതാണ് ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ. തെരുവ് പട്ടികള്ക്ക് ഏറു കൊണ്ടാല്‍ പ്രതിശേടിക്കുന്ന ഇരുകാലികള്ക്ക് സഹ ജീവി സ്നേഹം മരിച്ചാല്‍ എന്ത് ചെയ്യാം?? പരസഹായം കൂടാതെ അനങ്ങാന്‍ പറ്റാത്ത ഈ മനുഷ്യന്റെ എന്താണ് നിങ്ങള്‍ പേടിക്കുന്നത്?? താടിയോ അതോ തൊപ്പിയോ?? പക്ഷെ പ്രസന്ന വധാനമായ മദനിയുടെ മുഖം തെളിയിക്കുന്നത് അയാളുടെ നന്മയാണ്. അഭിമാനമുല്ലിടത്തോളം ഒരാള്ക്കും ആത്മാവിനു ക്ഷതമെല്കില്ല.. ഒരു ഇന്ത്യയില്‍ രണ്ടു നിയമവും നീതിയും ഉള്കൊ്ള്ളാന്‍ കഴിയാത്തത് എന്റെ മാത്രം പ്രശ്നമാണോ?
പോയ കിളികള്‍ ഇനി വരുമോ? ഇല്ലയോ? സ്വര്ണറ കൂട്ടിലിട്ട് വളര്ത്തി യ ഈ കിളികളെ അങ്ങോട്ട വിട്ടവര്ക്ക രിയവുന്നതാണ് ഇനി വരില്ല എന്ന. ഇനി അവര്ക്ക് അവിടെയാകും കേസ്.ഇന്ത്യയുടെ സമുദ്രാതിര്ത്തിി നിയമങ്ങള്‍ ശരിയല്ല പോലും.. നാണമില്ലേ ഇതൊക്കെ കേട്ടിരിക്കാന്‍?. ഇന്ത്യക്കാരണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ എന്ത് ഉത്തരവടിത്വമാണ് നല്കു്ന്നത് ? ആര്ക്കും വേദി വെച്ചിടാവുന്ന പാഴ്തണ്ടാണോ നാം?

2013 മാർച്ച് 4, തിങ്കളാഴ്‌ച


         കാണുന്ന കാഴ്ചകളും നെറികേടുകളും  മനസ്സാക്ഷിയോട് പ്രതികരിക്കാനയില്ല എന്ന പറയുന്നെങ്കില്‍ ഓര്‍ക്കുക “ നീയാണ് മനുഷ്യന്‍ ”. നീ കണ്ണടച്ചാല്‍ ഇരുട്ടാകുന്നത് നിനക്ക് മാത്രമാണ്. ഇത് എനിക്ക് തോന്നിയതാണ്. അവളെ കണ്ടപ്പോള്‍.. വാക്കുകല്കിടയില്‍ പരതാതെ നിന്റെ ച്ചുറ്റുപാടുകല്‍ക്കെതിരെയാകട്ടെ നിന്റെ സൂക്ഷ്മത.. നിനക്ക് വേണ്ടി തന്നെ...!!! 
   
                            ചരിത്രത്താളുകളും കാത്ത് നിള .....!!
വിജനമായ ആ മരുഭൂമിയില്‍ തനിച്ചായ പോലെ തോന്നിയപ്പോയും എനിക്ക് സ്വതത്തെ ക്കുറിച്ച് ആവലാതികള്‍ തോന്നിയില്ല! മാറിടത്തില്‍ അവശേഷിക്കുന്ന പുണ്യ തീര്ഥവും സ്വന്തമാക്കാന്‍ ആര്‍ത്തിയോടെ നടക്കുന്ന പലരെയും അവിടെ കാണാം. ഉറ്റവരുടെ അന്ത്യ കര്‍മങ്ങള്‍ക്കോ മറ്റോ വന്നവരാകം. പക്ഷെ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഇവലോട് ഇനിയും ഇങ്ങനെ ചെയ്യാന്‍ മനുഷ്യന് മാത്രമല്ലേ കഴിയൂ?. അവള്‍ നിറഞ്ഞൊഴുകിയ രാജവീഥികളില്‍ കയ്യേറ്റം നടത്താന്‍ പാഴ്ചെടികള്‍ നന്നായി ശ്രമിച്ചിരിക്കുന്നു.. പാദങ്ങള്‍ക്ക് ഹൃദ്യമായ സ്പര്‍ശനാനധം നല്‍കിയ മണല്‍ തരികള്‍ ഇന്ന രൌദ്രധയോടെ എന്തും ചുട്ടെരിക്കാനുള്ള സംഹാര ദേഷ്യത്തോടെ നില്കുന്നു... ഇവളെപ്പോലെ എന്റെ ആത്മാവും മരിച്ചു തുടങ്ങിയിരിക്കുന്നു. ഇവള്‍ പ്രത്യക്ഷത്തിലാനെങ്കില്‍ ഞാന്‍ അത് മാനസികമായി ആണെന്ന് മാത്രം. ആദര്‍ശം ഒരുപാടുണ്ടായിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിക്കാന്‍ തുടങ്ങിയപോള്‍ നിസാഹയനായിരിക്കുന്നു. പലരുടെയും വിഷമങ്ങള്‍ കേട്ട ഉപദേശിക്കുകയും അവരെ കുറ്റപെടുത്തുകയും ചെയ്ത  എനിക്ക് അതോര്‍ത്ത് കുറ്റബോധം തോന്നി. ആദരശവും സ്വപ്നങ്ങളും ജീവിതത്തോടുള്ള അന്തരം ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഇവിടെ നിളയുടെ മാറിടത്തില്‍ ചുടു കാറ്റേറ്റ് ഇരിക്കുമ്പോള്‍ അല്പം ആശ്വാസം തോന്നി. പക്ഷെ പേരറിയാത്ത ചെടികളും പൂത്ത് നില്‍ക്കുന്ന വേലിക്കരിമ്പിന്‍ പൂക്കളും ഇടക്കിടക്ക് പരിഹാസച്ചുവയോടെ ശബ്ദം ഉണ്ടാക്കുന്നു. പൊട്ടിച്ചിരിക്കണോ കരയണോ എന്ന സന്ദേഹത്തിലായപ്പോള്‍ ചിന്തകളെ ഭേദിച്ച് കൊണ്ട് ഇടറിയ ഒരു ശബ്ദം ഓടിയെത്തി.
“ കമ്പനി ചെക്കന്മാര് വന്നില്ലേ? ചെക്കിംഗ് ഉള്ളതാ മോനെ, പിടിച്ചാ പറഞ്ഞിട്ട കാര്യമുണ്ടാകില്ല..”
 പാതി നരച്ച ജടയുള്ള ഒരു നാടന്‍ മനുഷ്യന്‍. കള്ളിത്തുണിയും ബനിയനും പ്രത്യക്ഷത്തില്‍ അയാളെയും പുഴയെ പോലെ ദുര്‍ബലമായി തോന്നി. അടുത്തെവിടെയോ മേയാന്‍ കെട്ടിയ കന്നുകാലിയെ നോക്കി അയാള്‍ നടന്നകന്നു. ഇത്ര ലാഘവത്തോടെ അയാള്‍ പറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ അടുത്തുള്ള മദ്യ കുപ്പികള്‍ വേണ്ടിയിരുന്നില്ല. വിദേശിയും സ്വദേശിയും ഇത്ര ഐക്യത്തോടെ കിടക്കുമ്പോള്‍ വേര്‍തിരിവുകളില്ലാതെ ചിലത് വീണുടഞ്ഞിരിക്കുന്നു. ചിലരുടെ ദാമ്പത്യവും ബന്ധങ്ങളും വീണഉടച്ചതിന്റെ പ്രതീകമെന്നോണം ആ മണല്‍ തരികളില്‍ വീണു കിടക്കുന്നു. അടുത്ത് കുസൃതി പിള്ളേര്‍ ഉന്നം വെച്ച കരിങ്കല്‍ കഷ്ണങ്ങള്‍ കുപ്പി ചില്ലുകള്‍ക്കിടയില്‍ അലക്ഷ്യമായി കിടക്കുന്നു. മൃതിയുടെ വക്കിലെതിയെങ്കിലും ഇവള്‍ “ദൈവത്തിന്റെ സ്വന്തം നാട്ടിലെ” വലിയ പുഴയല്ലേ? പോരാത്തതിന് മുജ്ജന്മ പാപങ്ങളെ എല്ലാം ശുദ്ധീകരിക്കാന്‍ പോന്ന തീര്‍ഥ നദിയും..! പക്ഷെ വിശുദ്ധമായ ഇവളെ ശരശയ്യയില്‍ കിടത്തി വീണ്ടും വീണ്ടും ദ്രോഹിക്കുന്ന ഇരു കാലികള്‍ ഏതു പാലാഴിയില്‍ പോയാലാണ് മോക്ഷം കിട്ടുക? അനന്തതയില്‍ പറന്നു കിടക്കുന്ന മണല്തിട്ടകളില്‍ കുഴി കുത്തി വെള്ളം തേടുന്ന തീര്ധാടകരെ കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി. മരുപ്പച്ചകള്‍ക്ക് മീതെ ഉണ്ടാക്കിയ കുറ്റിപ്പുറം പാലത്തില്‍ നിന്നാല്‍ താഴെ മരുഭൂമി ആണെന്നെ തോന്നു.
മീനച്ചൂടില്‍ ദേശാടത്തിനു വരുന്ന പക്ഷികളെ കാണാന്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഞാനും ഇവിടെ വന്നതായിരുന്നു. അന്ന് പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനിര്‍വജനീയമായ ബന്ധം മനസ്സിനെ കുളിരണിയിച്ചതായിരുന്നു. മാധുര്യമേറിയ നിള ജലം പങ്കിട്ടെടുകുന്ന മനുഷ്യരും പക്ഷികളും, നീരാടുന്ന ഗജ വീരന്മാരും കണ്ട്മറക്കാത്ത സമയത്തെക്കാള്‍ മനുഷ്യന്റെ സ്വാര്‍ത്ഥത അതിവേഗം ഗമിചിരിക്കുന്നു. പ്രക്രതി മരികുന്നത് മനുഷ്യന്റെ പതനത്തിന്റെ അവസാനത്തോടെയാണ്. ഇവിടെ സംഭവിച്ചതും മറിച്ചല്ല. താടി കത്തിയാലും ബീഡിക്ക് തീനാളം കാണിക്കാന്‍ വെഗ്രത കാട്ടുന്ന മനുഷ്യനെ പല ചിത്രങ്ങളിലും പ്രതീകത്മകമാക്കിയത് കണ്ടിട്ടുണ്ട്. കുറ്റിക്കാടുകളുടെ മറവിലും അല്ലാതെയും മണല്‍ കോരി നടന്നകലുന്ന യുവാക്കളെ കണ്ടപ്പോള്‍ ഓര്മ വന്നത് ഈ ചിത്രമാണ്. നിളയോരത്ത് പ്രക്രതിയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഇപ്പോള്‍ വേനലടുക്കുംമുന്‍പേ  ദാഹജലത്തിനു നെറ്റൊട്ടമോടെണ്ടി വരുന്നു.
    പഴയ പ്രതാപം ഇനി നിളക്ക് പ്രാപ്യമാകുക അസാധ്യമാണ്.കാരണം അവളെ ശരശയ്യയിലാക്കിയിരിക്കുന്നു. തലമുറകളുടെ പാപ ഭാരങ്ങള്‍ ഏറ്റുവാങ്ങിയ ഇവളുടെ ശാപം മതിയാകും ഈ മനുഷ്യകുലം മുടിയാന്‍. അവശേഷിക്കുന്ന നീര്തടങ്ങലെങ്കിലും ഭാവിതലമുരക്കും കൂടി ബാക്കി വെച്ചുകൂടെ?? അല്ലെങ്കില്‍ ചരിത്രത്തിന്റെ സഹായം  വേണ്ടിവരും ഈ പാലത്തിനു താഴെ ഇങ്ങനെ ഒരു പുണ്യ നദിയുണ്ടായിരുന്നു എന്ന്‍ പറയാന്‍.

2013 ജനുവരി 10, വ്യാഴാഴ്‌ച

പ്രണയം പറയാനുള്ളതാണ്, സൌഹ്രദം പറയതിരികാനും..!!!!


പ്രണയം പറയാനുള്ളതാണ്, സൌഹ്രദം 

പറയതിരികാനും..!!!!




(ഇത് വായിക്കുക.. നിങ്ങള്‍ പ്രണയികുന്നുന്ടെങ്കില്‍, പ്രണയികപെടുനുന്ടെങ്കില്‍.... ഇല്ലാത്തവര്‍ പെടികണ്ട, നിങ്ങളാണ് ഭാഗ്യവാന്മാര്‍..)
അവന്‍ ഇന്ന തനിച്ചാണ്..എല്ലാം നഷ്ടപെട്ടവന്റെ വേദന ഇന്നവന് നിഴല് പോലെ കൂട്ടിനുണ്ട്.. തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു.. വിളികാതെ വന്നവര്‍ ഇന്ന പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയിരിക്കുന്നു.. ഈ ഏകാന്തതയില്‍ നിന്ന മുക്തമാകനാണ് അവന്‍ സായംസന്ധ്യകളില്‍ കടലമ്മയുടെ മൃദുലമായ മടിത്തട്ടിലേക്ക് അഭയം കണ്ടെത്തിയത്!. നഷ്ടങ്ങളുടെ കണക്കുകള്‍ ഉപ്പുരസമുള്ള കണ്ണീരായി തിരകളില്‍ ഒതുക്കി വിതുംപികരയുംപോള്‍ അവനു തോന്നും ഈ ആഴികളില്‍ പോയി ആര്‍കും വേണ്ടാത്ത ജീവിതം എടുത്തു കളഞ്ഞാലോ എന്ന്. പക്ഷെ ജീവിക്കാന്‍ അവകാശം തന്ന ദൈവത്തിനു മാത്രമേ അതിനുഅടികാരം ഉള്ളു. ആനന്ധങ്ങളില്‍ നിന്ന വിട്ട നില്‍കുന്ന അവനു പക്ഷെ ജീവിതത്തില്‍ നിന്ന ഒളിച്ചോടാന്‍ തോന്നിയില്ല!. പക്ഷെ അസ്തമയ സൂര്യനെ കാണുമ്പോള്‍ അവന്‍ പഴയ കാര്യങ്ങള്‍ ഓര്മ വരും.. കരഞ്ഞു ചുവന്ന്‍, തുടുത്ത കവിള്‍ തടങ്ങളില്‍ തന്റെ പ്രിയതമയെ വിട്ട പിരിയാന്‍ കഴിയാതെ വിട്ട പിരിയുന്ന വേദന, ഒരു രാത്രി പോലും കാനതിരികാന്‍ കഴിയാത്ത നൊമ്പരം ! ആ നൊമ്പരം വിവരാതീതമാണ്!! പക്ഷെ ഇത്രയും അവന്റെ അനുഭവമാനെങ്കില്‍ നാളെ എന്നത് സൂര്യന്‍ സന്തോഷമാണ്. കാമാതുരതയോടെ പ്രാനെശ്വരിയെ പുല്‍കാനുള്ള ആവേശം ഉള്ളിലൊതുക്കി ഉദിച്ചുയരുന്ന ആദിത്യനെ കാണുമ്പോള്‍ അവനു അസൂയ തോന്നും.. അത് കൊണ്ട് തന്നെ അവന്‍ പ്രഭാതങ്ങളില്‍ അന്ധനായി ഉറക്കിനെ കൂട്ട് പിടിച്ചു..
കരഘോഷങ്ങള്‍ക്കിടയില്‍ പാടുപെട്റ്റ് അവന്‍ അവളെ നോക്കി. എല്ലാ നയനങ്ങളും അവനില്‍ ഉടയുന്ന ആ സമയത്തും അവനു ആനന്ദം ആ കണ്ണുകളായിരുന്നു. ജീവിക്കാന്‍ പ്രേരിപിച്ച സുന്ദര ശില്‍പം..രാഹില സ്വപ്നങ്ങളില്‍ മിഥുന്‍ കണ്ട അപ്സര സുന്ദരി! അപ്പോള്‍ ആ വധാനങ്ങളില്‍ വിരിഞ്ഞ പുഞ്ചിരി മതിയായിരുന്നു മിഥുന്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍. അവളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ കൂട്ടുകാരന്‍ പറഞ്ഞതാണ് ഈ പണി. തുണ്ട് വെക്കാന്‍ മാത്രം പുസ്തകം മരിച്ചുനോകുന്ന അവന്‍ പിന്നെ പഠിക്കാന്‍ തുടങ്ങി.. കഷ്ടപ്പാടുകള്‍ക്ക് മുന്‍പില്‍ രാഹില എന്നാ സുന്ദരിയെ ലക്ഷ്യമായി കണ്ടു.. ഇപോ മിഥുന്‍ കോച്ചിംഗ് സെന്ററിലെ താരമാണ്. ഈ ഐടിയ പറഞ്ഞ കൂട്ടുകാരന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന തന്നെ പുറത്തുമായി. ഇപ്പണി പഹയന്‍ ചെയ്യുമെന്ന അറിയാതെ തമാശയടിച്ച അവന്‍ നേരെ മരുഭൂമിയിലേക്കും പോയി..ഇനി ആരെയും ഉപടെഷികില്ല എന്നാ ദാര്ഷ്ട്യത്ത്തോടെ...
ഇപ്പൊ രഹിലയും മിഥുനും കൂട്ട്ടുകാരാന്. പ്രണയമാണോ സോഹൃധമാണോ പെണ്ണിന്റെ മനസ്സില്‍ എന്നത് കണ്ടുപിടിക്കാന്‍ പണി പാളില്ല എന്ന ഉറപുള്ള ട്രിക്ക് അവനു എവിടെ നിന്നും കിട്ടിയില്ല!
“മച്ചു, അവള്‍ക്ക് നീ കൂട്ടുകാരന്‍ അല്ല, മറ്റേതാ.. ആനനെന്കില്പോയ് പറയെടാ..!!”
വഴിയിലൂടെ പോകുന്നവരെ ഇനം തിരിച്ച കമന്റടിക്കുന്ന കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു.. അങ്ങനെ ആകും, എല്ലെങ്കില്‍ അവളെന്തിനാ ഇടയ്ക്ക് ഗ്രീടിംഗ് എന്നൊക്കെ പറഞ്ഞ ചുവന്ന ഹൃദയം പിടകുന്ന കാര്‍ഡുകള്‍ തരുനത്??
“പോടാ.. പെണ്ണുങ്ങള്‍ക്ക് അങ്ങനെ ഒന്നുമില്ല..! അവള്‍ നിന്റെ ഫ്രാണ്ടാനെണ്ണ്‍ സമ്മതിച്ചു,അപോ മച്ചാന്‍ പ്രോപോസ് ചെയ്യാന്‍ പോയാല്‍ ഉള്ളതും പോകുവേ..****”
ഇവന്‍ ഈ പറയുനത് അനുഭവം കൊണ്ടാ.. പലരുടേം പിന്നാലെ പോയി മലപ്പുറം മൊത്തം ചുറ്റി കീശ കാളിയയത് മിച്ചം.. പക്ഷെ മാസത്തില്‍ ഓരോ വിളി വരും.. അവന്റെ പഴയ ലവേര്സിന്റെ കല്യാണത്തിന് വരാന്‍.. ഓസിനു ചിക്കനും അടികാമല്ലോ...
കമന്ടടികാതെ ഏതെങ്കിലും വിവരനില്ലത്തവന്‍ സഹായികുമോ എന്ന കരുതണ്ട.. തോളില്‍ കയ്യിട്റ്റ് നടക്കാന്നു കരുതി കൂടെ ഉള്ളവന്‍ മോന്ച്ജുള്ള പെണ്ണിനെ കിട്ടനതിനു പെറ്റ തല്ലയാനെ സഹിക്കില്ല.. അപ്പൊ തുടങ്ങും പാര!!
“നീ ഒരു ഉമ്മാചികുട്ട്യെ നോക്കിട്റ്റ് വേണം അതിന്റെ അടി കൂടെ മേടിക്കാന്‍.. അവള്‍ക് നിന്നെ ഇഷ്ടാനെങ്കില്‍ തന്നെ മുസ്ലിമല്ലാത്ത നിന്റെ കൂടെ വരോ? ഇല്ല.. അതോണ്ട മിഥു വേറെ ചരക്കിനെ നോകികോ.. ബല്യ ഇടങ്ങാര്‍ ഇന്ടങ്കില് അവളെ നോക്കാന്‍ ഞമ്മള് തന്നെ ധാരാളം..”
കൂട്ടത്തില്‍ ചെത്തി നടക്കുന്ന ഉവൈസിനു ചൊറിച്ചില്‍ തുടങ്ങി.. ഗള്‍ഫില്‍ പോയി മാസാമാസം പോകെറ്റ് മണി അയക്കുന്ന തന്ത ഉള്ളതോണ്ട് പഹയന്‍ ഫ്രീകനായ് നടക്കുകയാണ്. ഇനി ഇവനെങ്ങാനും അവളെ നോകുന്നുണ്ടോ??

***                 ******                   ***
                            


2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

 
                    തനിച്ചല്ലോരിക്കലുo .......!!!

                  യുവത്വം തുളുമ്പുന്ന ചിരിയോടെ പലരും    മാലാഖമാരെ പ്പോലെ മുന്നിലൂടെ ഓടി നടക്കുന്ന്നു.  ഞാന്‍ അവന്റെ മുഘത്തെക്ക് ഒരിക്കല്‍ കൂടെ നോക്കി
ഇല്ല അവനു യാതൊരു കൂസലുമില്ല ...!ഇവനിതെന്ത കോഴിക്കോടെ കാണാത്ത പോലെ..പല തവണ വന്നിട്ടും ഇല്ലാത്ത  ഗൗരവം   മുഘത്ത്  നിഴലിക്കുന്നു ..
 എനിക്ക് യാത്രകള്‍ എന്നും ആവെഷമാന്‍~. അത് പരസ്പരം അറിയുന്ന കൂട്ടുകാരന്റെ  കൂടെ ആകുമ്പോള്‍ പിന്നെയും ആനന്ദകരം ..! ഇതിപ്പോ ആദ്യമായല്ല  വരുന്നത് പക്ഷെ ഇതിപ്പോ നായര് പിടിച്ച  പുലി വാല് പോലെ ആയി (അത് എന്താണെന്ന എനിക്കും അറിയില്ല ).
"അവന്‍ വന്ന്‍ സോറി  പറയാതെ   ഞാനും അങ്ങോട്ട പോയി മിണ്ടുകയില്ല "
മനസ്സ് അങ്ങനെയാന്‍ എല്ലാം ശരിയാകാന്‍ ആകുമ്പോ   പിന്നേം അഹങ്കാരം തോന്നും ..! ഞാന്‍ എന്റെ പതിവ് പരിപാടി തുടര്‍ന്ന് . ഫോകസ് മാളിന്റെ സ്റെപ്പിളിരുണ്ണ്‍ ഉള്ള നുംപെരിലെകെല്ലാം ദേഷ്യത്തോടെ കുത്തി കുത്തി കൊണ്ടിരുന്നു , എന്തായാലും എന്നെ പോലെ ഒരു പണിയും ഇല്ലാത്തവര്‍ അപോ തന്നെ റിപ്ല്യ്‌ ഉം തന്നു . അങ്ങനെ ഒരു മുറിവ ഉണക്കാന്‍ പോയ ഞങ്ങള്‍ പിന്നേം മനസ്സിനെ നോവിച്ച് .കൊണ്ടിരുന്നു ..

 ഏതു  സമയത്തും ഫോണും  മേസജുകളും കൂട്ടിനു  ഉള്ള എനിക്ക് ഏത് ബഹളത്തിനിടയിലും മെസജ് വൈബ്രസോന്‍ ഒരു പ്രതീക്ഷയാന്‍.അത് പോലെ ഒന്ന്‍ വന്നു ..  വേനലിനിടയില്‍ പുതു  മഴ  കിട്ടിയ മയിലിനെ പോലെ ഹൃധ്യാനുഭൂതമായിരുന്നു ഹൃധയാനുഭൂതമായിരുന്നു  എനിക്ക് അത് .

'സോറി..പ്രോബ്ലം ഈസ്‌ മിന്‍"
അതെ,ഈ ഒന്ന്‍ മതിയാരുന്നു എനിക്കും .. റിപ്ലേ കൊടുക്കാന്‍ പലതും കിട്ടും എനിക്ക്..ആ കാര്യത്തില്‍ ഞാന്‍ കഴിഞ്ഞിട്ടേ നാരദന്‍ പോലും ഒള്ളു എന്ന എനിക്ക് തോന്നാറുണ്ട്...ഇനി ആര്‍ക്കൊക്കെ അങ്ങനെ തോന്നി എന്ന അറിയില്ല .
പ്രശ്നം ഉണ്ടാക്കിയത് ഞാന്‍ ആണ്.അത് അവനും അറിയാവുന്നതല്ലേ..പിന്നെ എന്തിനാ അവന്‍ പുണ്യാളന്‍ ചമയുന്നത് ?  കിടക്കട്ടെ ഒരു സോറി അങ്ങോട്ടും 

2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

                                    വിലക്കപ്പെട്ട  സ്നേഹം!!!


യാത്രകള്‍ എന്നും അനുഭവങ്ങള്‍ക്കുള്ള വീഥിയാന്‍. പക്ഷെ യാത്രകള്‍ക്കിടയില്‍ മലയാളിയും ഒറ്റപ്പെട്ടു പോകുന്നു. പണ്ട് യാത്ര തുടങ്ങിയാല്‍ പത്രമോ മാസികകാലോ എടുത്ത് വരികള്‍ക്കിടയില്‍ ദേഷ്യത്തോടെ നോക്കിയിരുന്നവര്‍ ഇന്ന് മാറി, ഒരുപാട് ഒരുപാട്..... മോബിലോ ലപ്ടോപോ എടുത്ത് ഞാനും ആ ഉപകരണവും എന്നാ രീതിയായിരിക്കുന്നു, സ്വന്തം പരിസരത് ഒരാള്‍ മരിച്ചു വീണാല്‍ പോലും അവന്‍ അറിയണമെന്നില്ല...ക്ഷമിക്കണം ഞാന്‍ ഇതൊന്നും പറയാന്‍ ആഗ്രഹിച്ചതല്ല പക്ഷെ പറയേണ്ടി വന്നു....

       ഗ്രാമത്തിന്റെ  തുടിപ്പും മിടിപ്പും വിട്ട  ഞാന്‍  ആദ്യമായി തീവണ്ടിയില്‍ പോകുന്നത് എന്റെ കോളേജ് പഠന കാലത്ത്താന്‍_ അതും തലസ്ഥാന നഗരിയിലേക്ക്.തമാശയായി തോന്നാം ഈ വിശദീകരണം, പക്ഷെ അനുഭവം ഹൃദയത്തെ മുരിവേല്പിക്കും ഇത്രയും പറഞ്ഞില്ലെങ്കില്‍... അമ്പരപ്പോടെ ഞാന്‍ തൃശൂരില്‍ നിന്നും ജനറല്‍ കംപാര്‍ത്മെന്റിലേക്ക് കയറി....മനസ്സ് നിറയെ ആധി.!സൌമ്യയെന്ന സഹോദരിയുടെ ചാരിത്ര്യം നശിപ്പിച്ച കാമാബ്രാന്തന്‍ യാത്ര ചെയ്തതാണ് ഇതില്‍. പേടിപ്പിക്കാന്‍ വേണ്ടി മാത്രം മൂടി പുതചിരിക്കുന്നവരെ ഞാന്‍ തുറിച്ചു നോക്കി.യാത്രയുടെ ക്ഷീണം കൊണ്ടാകാം, ഇടക്കിടക്ക് വലിയ ShabthaththOTe കോട്ടുവാ ഇടുന്നു. ബാഗും തൂക്കി നില്‍ക്കുന്ന എന്റെ ദയനീയ മുഖം കണ്ടിട്ടാകണം അല്പം നീഗി അവിടെ ഇരിക്കാന്‍ പറഞ്ഞു. പൊതുവേ ശന്തനെന്നു തോന്നിയത് കൊണ്ട് നന്ദിയോടെ പുഞ്ചിരിച് ഞാന്‍ ഇരുന്നു. ട്രെയിന്‍ തന്റെ അഹങ്കാരം കൂക്കി വിളിച്ച് പതുക്കെ പായാന്‍ തുടങ്ങി..ഉറക്കത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ തേടി സഹായാത്രികാര്‍ പതുക്കെ ചേക്കേറാന്‍ തുടങ്ങി. എന്തോ 'നീ എന്നെ നോക്കണ്ട" എന്ന അഹങ്കാരത്തോടെ ഞാന്‍ ആസ്വദിക്കാമെന്നു കരുതിയ കാഴ്ചകള്‍ മിന്നല്‍ പിനര്‍ക്കെ പുറത്ത് പാഞ്ഞു പോകുന്നു! എന്റെ ചിന്തകള്‍ക്ക് വേഗം കൂടിയതാണോ? അറിയില്ല , ഞാന്‍ മാത്രം ഉറങ്ങാതെ ഇരുന്നു. 


പലരും ഇറങ്ങുന്നു, കയറുന്നു. എല്ലാവരും വിത്യസ്തര്‍! പക്ഷ എല്ലാവരുടെയും മുഖത്ത് തിരക്ക് മാത്രം. എന്തോ അപകടം നടക്കാന്‍ പോകുന്ന ആകാംഷ! ട്രെയിന്‍ വീണ്ടും നീങ്ങി തുടങ്ങി, അവള്‍ക്കു മാത്രം മാറ്റമില്ല, ശബ്ദമുണ്ടാക്കി ഉച്ചത്തില്‍ കൂവി അവളും തിടുക്കത്തില്‍ പായുന്നു, അകലെയെവിടെയോ തന്റെ കാമുകന്റെ വിളിക്കുത്തരം നല്‍കി.


നിശബ്ദയായ ട്രെയിനിലേക്ക്‌ നല്ല ഓമനത്തമുള്ള മുഗത്ത്തോടെ ഒരമ്മ കയറി.. പാവം ഇരിക്കാന്‍ എവിടെയും സ്ഥലമില്ല, യാത്രക്കാരെല്ലാം സ്വന്തം ലോഗത്താണ്. ഏറനംകുളം  ജന്ക്ഷനിലെതിയെന്നുതോന്നുന്നു ,എല്ലാവരും വാതിലിനടുത്ത്പോയി ഇറങ്ങാനുള്ള ആദി യോടെ നില്‍ക്കുന്നു. കൂടോയിഞ്ഞ ട്രെയിനില്‍ സീട്ടുരപ്പിച്ച്ച്ച ആ അമ്മയോട്പ്പം ഞാനുമിരുന്നു. നല്ല തറവാടിത്തമുള്ള മുഖം കവിയൂര്‍  പൊന്നംമയെ ഓര്‍മിപ്പിക്കും പോലോത്ത ഒരു പുഞ്ചിരി വിട്ടു മാറാതെ അവര്‍ തന്ടെ കൊച്ചുസഞ്ചിയില്‍ നിന്നും ഭക്ഷണ പൊതിയെടുത്ത്‌. ഞാന്‍  അവരെ ശ്രദ്ടിക്കുന്നുണ്ടെണ്ണ്‍ കണ്ടിട്ടാകണം എനിക്ക് നേരെ അരി നുറുക്ക് ചൂണ്ടി വാങ്ങാന്‍ പറഞ്ഞു. ഞാന്‍ athu വാങ്ങുന്നതിനിടയില്‍ എവിടെ ക്കാനെന്നുചോടിച്ചു .

2010 ജൂലൈ 3, ശനിയാഴ്‌ച

                 തെരുവാണ് ഞാന്കറെ കൃഷിയിടം 


കേരള മണ്ണില്‍ പതിവാണിന്ന്,
കൊടിയും പിടിച്ചു സമരാഭാസം!
അണികളില്‍ വിപ്ലവാഗ്നി പടര്‍ത്തി,
നേതാക്കള്‍ പലര്‍ കത്തിക്കയറും!                                                                                                                            
തെരുവോരങ്ങളില്‍ ആളെ ക്കൂട്ടി,                                                              
കാറിക്കൂവും ഖതരിന്നുടമകള്‍ !
കൊടി പിടിച്ചു വിയര്‍ത്ത കരങ്ങളില്‍,
എത്തും ലഹരികലങ്ങനെ പലതും!
അലക്കിത്തെച്ച്ച്ച ഖതറിന്‍ കീശയില്‍,
രാഷ്ട്ര പിതാവോ കേറിയിറങ്ങും!


ആഭാസികളെ നേര് പറഞ്ഞു,
പാവം ജഡ്ജി നിയമമിരക്കി!
തെരുവോരങ്ങളെ കലുഷിതമാക്കും,
പരിപാടികാലിനി വേണ്ടേ വേണ്ട!
ആളിക്കത്തും അഗ്നിയെപ്പോള്‍  ചിലര്‍,
കത്തിജ്വലിച്ചു നീതിക്കെതിരെ!
എത്തീ ചൂടന്‍ വാക്കുകള്‍ പിറകെ,
ലൈവായ് തന്നെ വാഘ്വേതങ്ങള്‍!
പാവം പൊതുജനം കാണനമിനിയും,
ചെന്നായകലുറെ  തെരുവാഭാസം!!!