അഭിമാനമുണ്ട് സോണിയാജി.. നിങ്ങള്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗാന്ധിയന്‍ പാര്ട്ടി എന്ന കൊട്ടിഘോഷിക്കുന്ന കോണ്ഗ്രനസ്സും ഇറ്റലി എന്ന പ്രൌഡമായ രാജ്യത്തെ സ്നേഹിക്കുന്നത് കാണുമ്പോള്‍. ഇറ്റലി നിങ്ങള്ക്ക്യ മാത്രുരാജ്യമാനെങ്കില്‍ ഭാരതം ഞങ്ങളുടെ അമ്മയാണ്. ഇവിടത്തെ നീതി ന്യായ വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ മഹോന്നതരായ പല നേതാക്കളുടെയും വിയര്പ്പോ ഴിക്കിയിട്ടുണ്ട്. അത് മനസ്സിലാക്കാന്‍ അഹംഭാവം വെടിഞ്ഞ ചരിത്ര്ടം പഠിക്ക്..
വാക്കുകള്ക്ക് മൂര്ച്ച കൂടുന്നത് എന്റെ തെറ്റ് അല്ല. പ്രതികരിക്കാന്‍ നിങ്ങള്‍ തന്നെയാണ് ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഇറ്റാലിയന്‍ മരീനുകള്‍ ഇനി മടങ്ങി വരില്ല എന്ന അവിടത്തെ വിദേശകാര്യ മന്ത്രി പറയുമ്പോള്‍ ഞങ്ങളെന്താ വിഡ്ഢികള്ആ ണോ? “ I HATE INDIA AND JUDICIORY “ എന്നൊക്കെ പലരും പ്രതികരിക്കുന്നത് കാണുന്നു. പക്ഷെ ഇന്ത്യയുടെ തനതായ സംസ്കാരം തൊട്ടറിഞ്ഞാല്‍ ഇങ്ങനെ പറയാന്‍ നമ്മുടെ സ്വതത്ത്തിനു കഴിയില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാര്സിയും എല്ലാം ഒരുകുടക്കീഴില്‍ മാനവ ബന്ധത്തില്‍ നില കൊള്ളുന്നത് ഇവിടെ മാത്രമാണ്. വിഭിന്നമായ ആചാരവും വിശ്വാസവും ആരോഗ്യ പ്രദമായ വാദ പ്രതിവാധങ്ങളും നടത്താന്‍ നമുക്ക് പഠിപ്പിച് തന്നതും ഇവിടത്തെ സാഹചര്യമാണ്. അധികാരത്തിന്റെ സോപനങ്ങളെ കയ്യിലോതുക്കമായിരുന്നപോഴും നമുക്ക് ഗാന്ധിജി കാണിച്ച തന്ന ഒരു സംസ്കാരമുണ്ട്. സ്വന്തം രാജ്യത്ത് നടക്കുന്ന അസ്വാതന്ത്രത്തെ എതിര്ക്കാംന്‍ ധക്ഷിനാഫ്രികയില്‍ നിന്ന ഗുമസ്ത പ്പണി കളഞ്ഞ ഗാന്ധിജി ഇവിടെ ജീവിച്ചത് നമ്മെ പോലെ സാധാരനക്കരനായിട്ടാണ്. ഇപ്പോള്‍ ഗാന്ധിയന്‍ ആദര്ശം് പടിപ്പിക്കുന്നവരെണ്ണ്‍ പറയുന്ന ഖദര്‍ വസ്ത്ര ധാരികള്‍ നമുക്ക് തന്നെ അപമാനമാണ്.മനസ്സ് നന്നായില്ലെങ്കില്‍ എന്ത് ആദര്ശംര?
പറയാന്‍ പലതും ഉണ്ട് പലര്ക്കും . ജനതിപത്യത്ത്തില്‍ വിശ്വസിച് ചിലത് പറയുമ്പോള്‍ വാദി പ്രതിയാകുന്നത് കാണുമ്പോള്‍ പലരും മൌനിയാകുകയാണ്. അഭിപ്രായ സ്വാതന്ത്രം അതിര് കടക്കരുതെന്ന പക്ഷക്കാരന്‍ തന്നെയാണ് ഞാനും. പക്ഷെ അതിനു അതിര്ത്തി തീരുമാനിക്കാന്‍ പാടുപെടുന്നവറെ നാം കണ്ണടച്ച് വിശ്വസിക്കേണ്ട ഗതികേടിലായി പ്പോയി. ജനങ്ങള്ക്ക്ു അല്ല ഇപ്പോള്‍ ആധിപത്യം, ജനങ്ങള്ക്ക്യ മേല്‍ ആരൊക്കെയോ ആധിപത്യം കാണിക്കുന്നതായിരിക്കുന്നുജനാധി
..........കിളികള്‍ പോയി....ദേശാടനവും തീര്‍ത്ത്!!...................
ഇന്ത്യയിലാണോ ഇതൊക്കെ നടക്കുന്നത് എന്ന തോന്നിപ്പോകും. പണ്ട് ആദിത്യ മര്യാദ കൂടിപ്പോയത് കൊണ്ടാണ് പതിറ്റാണ്ടുകള്‍ നമ്മള്‍ ഇവിടെ സ്വന്തം ഭൂമികയില്‍ സ്വാതന്ത്രത്തിനു പോരാടെന്റി വന്നത്. അന്ന വന്നവരുടെ തലമുറക്കാരെ ഇന്നും നമ്മള്‍ ഇങ്ങനെ സല്കരിക്കുംപോള്‍ ഇനിയെത്ര നാള്‍ കൂടി..?. വാക്കുകള്‍ മുറിഞ്ഞതല്ല. ജീവിതം കൊടുത്ത് നമുക്ക് ഈ സ്വാതന്ത്രം വാങ്ങി തന്ന പുണ്യാത്മാക്കള്‍ ശപിക്കതിക്കാന്‍ വേണ്ടി മാത്രം മുറിച്ചതാണ്.
ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പുതിയ വെളിപ്പാട് നടത്തിയിരിക്കുന്നു. അവരുടെ നാവികരെ ഇങ്ങോട്ട അയക്കുന്നില്ല എന്ന്‍. കൂട് തുറന്ന വിട്ട ഇന്ത്യന്‍ ഗവണ്മെന്റിനെ അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ഇത്രയും ചാണക്യ തന്ത്രം ഉള്ള നിങ്ങള്ക്ക്് അതിന്റെ പകുതിയെങ്കിലും ഭരണ കാര്യങ്ങളില്‍ കൊടുക്കാമായിരുന്നില്ലേ? സോണിയാജിയുടെ രാജ്യത്തെ അവരുടെ സുഖവാസം ഭേഷ് ആക്കിയതിന് മാതൃ രാജ്യത്തേക്ക് മന്മോഹനെയും കൂട്ടി അടുത്ത തന്നെ യാത്ര ഉണ്ടാകും. പ്രതിക്ഷേടമാരിയിക്കാന്‍ എന്നൊക്കെ നമ്മോട് പറയും. കഴുതകലയത് കൊണ്ട് നമുക്ക് വിശ്വസിക്കാതെ തരമില്ല. മന്മോഹന്ജി ഇന്ത്യ ഭരിക്കുന്നു എന്ന വിശ്വസിക്കുന്ന പോലെ. 2010 ഫെബ്രുവരിയില്‍ എന്ടിക ലെക്സി യില് കേരള തീരത്ത് വന്ന മാര്സിമിലാനെയും സലെതോരെ ഗിലാനും ഉന്നം നോക്കി പഠിച്ചത് രണ്ടു മലയാളികളെ ആയിരുന്നു. ചീനി വലയും പങ്കായവും ഉള്ള ഈ മീന്‍ പിടിക്കുന്ന “ഭീകരരെ” കണ്ടു പേടിച്ചത് കൊണ്ടാകും സ്വയം രക്ഷക്ക് തുപ്പാക്കി എടുത്തത്. മുക്കുവരെക്കാള്‍ നിറവും പ്രൌഡിയും ഉള്ളത് “വെള്ളക്കാര്ക്ക്ക” ആയതോണ്ട് നന്നായി തന്നെ സ്വീകരിച്ചു. കേരളം കണ്ടു മടുത്തപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ എത്തി. ഹോളിവുഡ് സ്ടാരുകളെ വെല്ലും വിധം നമ്മുടെ മുത്തശി പത്രങ്ങള്‍ ഗ്ലാമര്‍ ഫോട്ടോകള്‍ തന്നെ വെച്ച് തന്നു. പണ്ടൊക്കെ മാറ്തൃമണി സൈറ്റുകളും ദാല്ലലെയും ആശ്രയിച്ച പെണ്കുെട്ടികളുടെ അച്ഛനമ്മമാര്ക്ക് ഇന്ന രാവിലെ പത്രം പരതിയാല്‍ മതി. നല്ല ഫ്രീക്കന്‍ പയ്യന്മാരെ കാണാം. നല്ല വിദ്യ സമ്പന്നര്‍, പക്ഷെ അവരെ മരുമാകനാക്കാന്‍ കേസ് തീരുന്ന വരെ കാത്തിരിക്കണം എന്നെ ഉള്ളു. എല്ലാവരും നല്ല പീഡന കീസിലോ തട്ടിപ്പിലോ പ്രതികള്‍. അങ്ങനെ മാസങ്ങള്‍ പോയി . തിരുപ്പിറവി ആഗോഷിക്കുന്ന ക്രിസ്തുമസ് എത്തി. ക്രിസ്തീയരുടെ പ്രതാപ രാജ്യമായ ഇറ്റലിയില്‍ നല്ല രീതിയില്‍ പോയി വരാന്‍ നമ്മുടെ സുമനസ്കരായ അധികാരികള്‍ മനസ്സ് വെച്ചു. ഇണക്കമുള്ള പ്രാവുകളെ പോലെ കാലാവധി തീരുന്നതിനു മുന്നേ അവര്‍ വന്നു. ഇന്ത്യയും ഇറ്റലിയും നയതന്ത്ര കാര്യങ്ങളില്‍ ബഹു ദൂരം മുന്നോട്ട് പോയി എന്ന ഇരു രാജ്യങ്ങളും വെച്ചു കാച്ചി.. പക്ഷെ ഇന്ത്യക്ക് ഇന്ത്യയോട് നല്ല ബന്ധമില്ലേ? ഈ സമയത്ത് ഒരു വികലാങ്ങനായ അന്ധന്‍ ബക്രീദ് ആഘോഷിക്കാന്‍ കോടതിയുടെ ദയക്ക് കേനിരുന്നു. അത് അമേരികയിലോ ബ്രിട്ടനിലോ ഒന്നും ആയിരുന്നില്ല. ഇന്ത്യക്കാരനായ ഒരാള്‍ തന്നെ.. അബ്ദുല്‍ നാസര്‍ മദനി.! സംശയാസ്പദമായി തീവ്രവധക്കെസില്‍ പ്രതി ചെര്ക്കലപ്പെട്റ്റ് 12 വര്ഷം ശിക്ഷിക്കപ്പെട്ട കൊടും ഭീകരനെ പിന്നീട് കുറ്റം തെളിയിക്കാന്‍ സാധിക്കാതെ പുറത്ത് വിട്ടു.. പന്ത്രണ്ട് വര്ഷം വിദഗ്ദമായി കേസന്വേഷിച്ച്ച്ച കോടതിക്ക് പക്ഷെ അയാളുടെ നഷ്ടപെട്ട ആയുസിനു പകരം വെക്കാന്‍ ഒന്നുമില്ലായിരുന്നു. കോയമ്പത്തൂരില്‍ നിന്നും വന്ന ആ തീവ്രവാദിയെ പിന്നെ വിപ്ലവകാരികളും ഗാന്ധിയന്മാരും നന്നായി സല്കരിച്ചു കേരളത്തില്‍. നഷ്ടപ്പെട്ട സന്തോഷങ്ങള്‍ തിരിച്ചു കിട്ടിയ മദനി തന്റെ വാര്ധക്യരായ മാതാവിനും പിതാവിനും തണലായി, വിധവയെ പോലെ പതിറ്റാണ്ട് കണ്ണുനീരിന്റെ രുചിയറിഞ്ഞ ഭാര്യക്ക് പ്രതീക്ഷയായി, “ഉപ്പാ” എന്ന വിളിക്കാന്‍ ജീവച്ചവമായ ഒരു മനുഷ്യനെ കിട്ടിയ മക്കള്ക്കും് അറിയില്ലായിരുന്നു ഇന്ത്യയുടെ നിയമ പാലകര്‍ ഇത്ര ജാഗരൂഗരാനെന്ന്‍. ഞാന്‍ മദനിയെ ന്യായീകരിക്കാന്‍ പാട് പെടുന്നില്ല, കാരണം അതിന്റെ ആവശ്യമില്ല ഇന്നത്തെ നവ സാഹചര്യത്തില്‍. മസ്തിഷ്കം പണയം വെക്കാത്ത ആര്ക്കും മനസ്സിലായതാണ് ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ. തെരുവ് പട്ടികള്ക്ക് ഏറു കൊണ്ടാല്‍ പ്രതിശേടിക്കുന്ന ഇരുകാലികള്ക്ക് സഹ ജീവി സ്നേഹം മരിച്ചാല്‍ എന്ത് ചെയ്യാം?? പരസഹായം കൂടാതെ അനങ്ങാന്‍ പറ്റാത്ത ഈ മനുഷ്യന്റെ എന്താണ് നിങ്ങള്‍ പേടിക്കുന്നത്?? താടിയോ അതോ തൊപ്പിയോ?? പക്ഷെ പ്രസന്ന വധാനമായ മദനിയുടെ മുഖം തെളിയിക്കുന്നത് അയാളുടെ നന്മയാണ്. അഭിമാനമുല്ലിടത്തോളം ഒരാള്ക്കും ആത്മാവിനു ക്ഷതമെല്കില്ല.. ഒരു ഇന്ത്യയില്‍ രണ്ടു നിയമവും നീതിയും ഉള്കൊ്ള്ളാന്‍ കഴിയാത്തത് എന്റെ മാത്രം പ്രശ്നമാണോ?
പോയ കിളികള്‍ ഇനി വരുമോ? ഇല്ലയോ? സ്വര്ണറ കൂട്ടിലിട്ട് വളര്ത്തി യ ഈ കിളികളെ അങ്ങോട്ട വിട്ടവര്ക്ക രിയവുന്നതാണ് ഇനി വരില്ല എന്ന. ഇനി അവര്ക്ക് അവിടെയാകും കേസ്.ഇന്ത്യയുടെ സമുദ്രാതിര്ത്തിി നിയമങ്ങള്‍ ശരിയല്ല പോലും.. നാണമില്ലേ ഇതൊക്കെ കേട്ടിരിക്കാന്‍?. ഇന്ത്യക്കാരണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ എന്ത് ഉത്തരവടിത്വമാണ് നല്കു്ന്നത് ? ആര്ക്കും വേദി വെച്ചിടാവുന്ന പാഴ്തണ്ടാണോ നാം?


